സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തുന്ന സംഘത്തെ സൈബര്‍ ഡോം കണ്ടെത്തി . ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരുന്നത് . ഇതിനായി ഇവര്‍ പ്രത്യേക മൊബൈല്‍ ആപ്പ് നിര്മ്മിചിരുന്നതായി കണ്ടെത്തി .
ഓണ്‍ലൈന്‍ വഴി പണം നഷ്ടമായ നിരവധി പരാതികള്‍ സൈബര്‍ സെല്ലിനും പോലീസിനും ലഭിച്ചിരുന്നു . ഇതെല്ലാം സൈബര്‍ ഡോമിനെ ഏല്‍പ്പിക്കുകയും ഏകോപിപ്പിച്ച് അന്വേഷണം നടത്തി വരികയായിരുന്നു .
പലയിടങ്ങളില്‍ നിന്നായി പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ പലരില്‍ നിന്നും നഷ്ടമായിരുന്നു അതിനിടയില്‍ ജാര്ഖണ്ഡ്കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കണ്ടെത്തുകയും കൂടുതല്‍ വിശദമായി അന്വേഷണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി . ഇതിന്മേല് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു .
Discussion about this post