കൊച്ചി: വിവാഹമോചന വാര്‍ത്തകള്‍ തള്ളികളഞ്ഞ് അമൃതാസുരേഷ് രംഗത്ത്. നടന് ബാലയും ഗായിക അമൃതാ സുരേഷും വേര്‍പിരിയുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെ ഫേസേബുക്കിലൂടെയാണ് അമൃതയുടെ പ്രതികരണം.’ഇത്തരം വൃത്തികേടുകളിലൂടെആരാണ് സന്തോഷിക്കുന്നത്?എന്ത് സന്തോഷമാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്?ആരുടെയും കുടുംബംവെച്ച് കളിക്കേണ്ടതല്ല ഫേസ്ബുക്ക്. ഇത് നന്മയ്ക്കു വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും അമൃത പറഞ്ഞു.ദയവായി ഞങ്ങളെ വെറുതെ വിടൂ…അമൃത ഫേസ്ബുക്കില്‍ കുറിച്ചു.
പരസ്പര വിശ്വാസത്തില്‍ വന്ന ചില പാളിച്ചകള്‍ ആണ് വേര്‍പിരിയല്‍ തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇടയായതെന്നായിരുന്നു വാര്‍ത്ത.
സെലിബ്രിറ്റികളുടെ കുടുംബബന്ധങ്ങളെക്കുറിച്ച് മോശമായതും തെറ്റായതുമായ വാര്‍ത്തകള്‍ നല്കി പ്രചരിക്കുന്ന പ്രവണത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടിവരികയാണ്.അതില്‍ ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്.
Discussion about this post