ക്ലാസ്സില്‍ ഒന്നാമയതായാല് വീട്ടില്‍ കക്കൂസ് നിര്‍മ്മിച്ച് തരാമെന്ന് പറഞ്ഞു പറ്റിച്ച അച്ഛനെതിരെ പോലീസില്‍ പരാതി നല്കി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി . തമിഴ്നാട്ടിലെ അമ്പൂരിലുള്ള എഴുവയസ്സുകാരി ഹാനിഫ സാറ അച്ഛനെതിരെ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് .
വാക്ക് പാലിക്കാത്ത അച്ഛനെ അറസ്റ്റ് ചെയ്യണമെന്നതായിരുന്നു കുട്ടിയുടെ ആവശ്യം . അതുമല്ലെങ്കില്‍ കക്കൂസ് നിര്‍മ്മിക്കുമെന്ന് അച്ഛനില്‍ നിന്നും എഴുതി വാങ്ങിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ വളര്‍മതിയോട് സാറ ആവശ്യപ്പെട്ടു . ക്ലാസ്സില്‍ ഒന്നാമതായാല്‍ കക്കൂസ് നിര്‍മ്മിക്കാമെന്ന അച്ഛന്റെ വാഗ്ദാനത്തെ തുടര്‍ന്ന് എല്‍.കെ.ജി മുതല്‍ നന്നായി പഠിച്ച് ക്ലാസ്സില്‍ ഒന്നാമതെത്തി എന്നാല്‍ അച്ഛന് വാക്ക് പാലിക്കാതെ ഇരുന്നതിനെ തുടര്‍ന്നാണ് സാറ പോലീസ് സ്റ്റേഷന് കയറിയത് .
അധ്യാപികയോട് ഈ വിഷയം പറഞ്ഞട്ടില്ലെന്നും , ഇത് പറയാന്‍ മടിയായിരുന്നുവെന്നും ഇതിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് പോലീസിനെ സമീപിച്ചതെന്നും . ആവശ്യം ആദ്യം അറിയിച്ചപ്പോള്‍ അമ്മ സമ്മതിച്ചില്ലെന്നും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുവാന്‍ നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ തയ്യാര്‍ ആയതാണെന്നും സാറ പറയുന്നു.
അച്ഛനെതിരെ പരാതി നല്‍കാനെത്തിയ സാറയ്ക്ക് സര്‍ക്കാര്‍ പദ്ധതിയിലൂടെ വീട്ടില്‍ കക്കൂസ് നിര്‍മ്മിച്ച് തരാമെന്ന ഉറപ്പ് പോലീസ് ഉദ്യോഗസ്ഥര്‍ നല്കി . പരാതി നല്കി മണിക്കൂറുകള്‍ക്ക് ശേഷം അമ്പൂര്‍ മുനിസിപാലിറ്റി അധികൃതര്‍ വീട് സന്ദര്‍ശിക്കുകയും ഉടന്‍ തന്നെ കക്കൂസ് നിര്‍മ്മിച്ച് നല്‍കാമെന്ന ഉറപ്പും നല്കി .
Discussion about this post