തിരുവനന്തപുരം: വീട്ടിൽ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വിൽക്കുന്ന സൗരോർജ്ജവൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മീഷൻ. സൗരോർജ വൈദ്യുതിക്ക് യൂണിറ്റ് 46 പൈസ അധികം നൽകാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയാണ് വർധിപ്പിച്ചത് ഇതോടെ പുരപ്പുറ സൗരോർജ് ഉൽപാദകർക്ക് യൂണിറ്റ് 46 പൈസ അധികം ലഭിക്കും.
2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാക്കിയിരിക്കുന്നത് എന്നും റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. സൗരോർജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടണമെന്ന് ഉത്പാദകരുടെ നീണ്ടകാലമായുള്ള ആവശ്യമാണ് റെഗുലേറ്ററി കമ്മീഷൻ പരിഗണിച്ചത്.
പുരപ്പുറ സോളാർ വൈദ്യുതി ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിരക്ക് കൂട്ടുന്നതിനോട് അനുകൂല നിലപാട് കെഎസ്ഇബി സ്വീകരിച്ചതെന്നാണ് വിവരം. റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം പുരപ്പുറത്ത് സോളാർപാനലുകൾ സ്ഥാപിച്ച വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യും എന്നാണ് റിപ്പോർട്ട്.
Discussion about this post