പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തി . നിയമസഭ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു .
കഴിഞ്ഞ സെപ്തംബറില്‍ ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് എം.എല്‍.എ അനിരുദ്ധ് സിംഗ് കൊണ്ട് വന്ന ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ഹിമാചല്‍ നിയമസഭ പാസാക്കി കേന്ദ്രത്തിനയച്ചിരുന്നു .
ഹിമാചലില്‍ നിരവധിയിടങ്ങളില്‍ പശു സങ്കേതങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായി നിയമസഭയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി വിരേന്ദര്‍ കാന്‍വാര്‍ അറിയിച്ചു . സിര്‍മൗര്‍ ജില്ലയിലെ പശുസാങ്കേതത്തിനായി 1.52 കോടി അനുവദിച്ചതായും . കന്‍ഗ്ര , സൊളാന് എന്നീ ജില്ലകളിലും സമാനരീതിയില്‍ പശുസങ്കേതം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി .
Discussion about this post