പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ 326 റണ്‍സിന് പുറത്താക്കി ടീം ഇന്ത്യ. ആദ്യദിനം 90 ഓവറില്‍ ആറിന് 277 എന്ന നിലയില്‍ കളി അവസാനിപ്പിച്ച ഓസ്ട്രേലിയ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനില്‍ 326 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത് ഇഷാന്ത് ശര്‍മയാണ് ഓസീസിനെ തകര്‍ത്തത്.
ക്യാപ്റ്റന്‍ ടിം പെയ്ന് (38) പാറ്റ് കമ്മിന്‍സ് (19), സ്റ്റാര്‍ക്ക്(6), ഹെയ്സല്‍വുഡ്(0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഒമ്പതു റണ്‍സുമായി ലയോണ്‍ പുറത്താകാതെ നിന്നു. ഹനുമ വിഹാരി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post