സിനിമാ പ്രേമികള്‍ വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഒടിയന് . എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വളരെയധികം നെഗറ്റീവ് അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത് . പ്രതീക്ഷിച്ചത് ലഭിക്കാതിരുന്നത് കൊണ്ടാവും വെറും പൊള്ളയായ ചിത്രമെന്നാണ് മിക്ക പ്രേഷകരും ഒടിയനെ വിശേഷിപ്പിക്കുന്നത് . എന്നാല്‍ അവര്‍ക്കിടയില്‍ ഒടിയനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവുമുണ്ട് .
ഇന്നിപ്പോള്‍ ഒടിയനെക്കുറിച്ച് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ് . വളരെ സാധാരണ സിനിമ എന്നാണു ഒടിയനെ മോഹന്‍ലാല്‍ വീഡിയോയില്‍ വിശേഷിപ്പിക്കുന്നത് .
” ഒരു സാധാരണ സിനിമയാണ് ഒടിയന് അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല . സാധാരണ നാട്ടിന് പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളൂ . അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയോന്നുമല്ല . ഒരുപാട് ഇമോഷന്‍സുള്ള ഇന്ട്രെസ്റ്റിംഗ് കഥയാണ് ഒടിയന്റെത് . സിനിമ കാണൂ എന്നിട്ട് തീരുമാനിക്കാം . എല്ലാവരെയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ് ” മോഹന്‍ലാല്‍ പറയുന്നു .
Discussion about this post