ഒടിയന് എന്ന സിനിമക്കെതിരായ ആക്രമണത്തിന്റെ ഉദ്ദേശം വേറെയാണ്, അതിന് കയ്യടിക്കാന്‍ താനില്ലെന്നും മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. നമ്മള് കലാമൂല്യമുള്ളതേ കാണൂ,പ്രോത്സാഹിപ്പിക്കൂ
എന്ന നിഷ്കളങ്കതയൊക്കെ അവിടെയിരിക്കട്ടെ..എന്നിങ്ങനെയാണ് നിഷാന്ത് മാവില വീട്ടിലിന്റെ ഫേസ്ബുക്ക് കുറിപ്പ്. മോഹന്‍ലാല്‍ നായകനായ അതിഗംഭീര സിനിമയാണ് ഭവാനപ്രസ്ഥം,എത്ര പേര് കണ്ടു എന്തോ…?-എന്നും നിഷാന്ത് ചോദിക്കുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ഒരു പാടു കാലത്തിനുള്ളില്‍ വിമര്‍ശകര്‍ എല്ലാം നല്ലതെന്നും,കലാമൂല്യമുള്ളതെന്നും വിലയിരുത്തിയ മോഹന്‍ലാല്‍ നായകനായ അതി?ഗംഭീര സിനിമയാണ് `വാനപ്രസ്ഥം`,എത്ര പേര് കണ്ടു എന്തോ…?
ഈയടുത്ത കാലത്ത് വിമര്‍ശകര്‍ എല്ലാം മോശമെന്നും,സ്ത്രീ വിരുദ്ധ സിനിമയെന്നും വിലയിരുത്തിയ മോഹന്‍ലാല്‍ നായകനായ സിനിമ
`പുലിമുരുകന്`
കളക്ട് ചെയ്തത് 150 കോടിയിലധികം രൂപ…!!!അതുകൊണ്ട് നമ്മള് കലാമൂല്യമുള്ളതേ കാണൂ,പ്രോത്സാഹിപ്പിക്കൂ
എന്ന നിഷ്കളങ്കതയൊക്കെ അവിടെയിരിക്കട്ടെ..
ഒടിയന് മോശമാകട്ടെ,നല്ലതാകട്ടെ….
ഈ ആക്രമണത്തിന്റെ ഉദ്ദേശം വേറെയാണ്
അതിന് കയ്യടിക്കാന്‍ ഞാനില്ല….
ഞാന്‍ ഒടിയന് കണ്ടിട്ടില്ല,എന്തായാലും കാണും.
Discussion about this post