നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന പേരില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ നല്‍കി നടി മഞ്ജു വാര്യര്‍ രംഗത്ത്. വനിതാ മതിലിന്റെ ഫേസ്ബുക്ക് പേജില്‍ പിന്തുണ അറിയിച്ചുകൊണ്ട് മഞ്ജു വാര്യര്‍ വീഡിയോ ഇടുകയായിരുന്നു.
നവോത്ഥാന മൂല്യങ്ങള്‍ സംരംക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമെന്നുമാണ് വീഡിയോയില്‍ മഞ്ജു വാര്യര്‍ പറയുന്നത്. കൂടാതെ കേരളം മുന്നോട്ട് പോകട്ടെയെന്നും താന്‍ വനിതാ മതിലിനൊപ്പമാണെന്നും വീഡിയോയില്‍ മഞ്ജു വാര്യര്‍ പറയുന്നു.
ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാ മതില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും. വനിതാ മതില്‍ നടത്തിപ്പിനായി സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ലായെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിന് പ്രചരണം നല്‍കുന്നുണ്ട്. ഏകദേശം മൂന്ന് ദശലക്ഷം വനിതകളെ അണിനിരത്താനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് ഇടതുമുന്നണി കണ്‍വീന്‍ എ.വിജയരാഘവന്‍ പറയുന്നു. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലായെന്നും വിജയരാഘവന്‍ പറഞ്ഞു.
അതേസമയം വനിതാ മതില്‍ എന്നത് വര്‍ഗീയ മതില്‍ ആണെന്ന പ്രചരണവുമായി യു.ഡി.എഫ് മുന്നോട്ട് പോകുകയാണ്.
https://www.facebook.com/VanithaMathil/videos/219065592318954/
Discussion about this post