കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്മാരും വിമാനത്താവള അതോറിറ്റി ജീവനക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ 15 ഉദ്യോഗസ്ഥരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തു. സംഭവത്തില്‍ നേരിട്ടു പങ്കുള്ളവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
എസ്.എസ്. യാദവ് എന്ന സുരക്ഷാ ജവാനാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയായിരുന്നു മരണം. സംഭവത്തിവല്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഫയര്‍ ആന്‍ഡ് സേഫ്റ്റി സീനിയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ (57) കോഴിക്കോട് മിംസ് ആശുപത്രിയിലും സി.ഐ.എസ്.എഫ് എസ്.ഐ സീതാറാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സണ്ണി തോമസിന്റെ നില ഗുരുതരമാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ക്കെതിരെ സിഐഎസ്എഫ് രംഗത്ത്. സംഘര്‍ഷം നടക്കുന്നതിനിടെ തോക്ക് പിടിച്ച് വാങ്ങി വെടിവെക്കുകയായിരുന്നുവെന്ന് സിഐഎസ്എഫ് വക്താവ് പ്രതികരിച്ചു. അന്വേഷണത്തിനോട് പല ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട. സംഭവത്തില്‍ സിഐഎസ്എഫ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സംഘര്‍ഷത്തിന്റെ സിസി വീഡിയൊ ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഘര്‍ഷത്തിനിടെ വെടിയേറ്റ് ജവാന്‍ മരിക്കുകയായിരുന്നു. കരിപ്പൂര്‍ പോലിസും, സിആര്‍പിഎഫും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
കൊലപതാകം കൊലപാതകശ്രമം എന്നി കുറ്റങ്ങള്‍ ചുമത്തി 15 പേര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കരിപ്പൂരിലേത് ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെതുടര്‍ന്ന് അടച്ചിട്ട വിമാനത്താവളം ഇന്ന് രാവിലെ തുറന്നു. വിമാനങ്ങള്‍ ഇറങ്ങി. കേന്ദ്ര-സംസ്ഥാന സുരക്ഷ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും വിഷയത്തില്‍ ഇടപെട്ടു.
ബുധനാഴ്ച രാത്രി 9.45 നാണ് അതീവ സുരക്ഷയുള്ള വി.ഐ.പി ഗേറ്റില്‍ സംഘര്‍ഷമുണ്ടായത്. അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് മറ്റ് ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരായി. ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിലെ ജീവനക്കാരനായ സണ്ണി തോമസ് വി.ഐ.പി ഗേറ്റിലൂടെ പ്രവേശിച്ചതാണ് സംഭവങ്ങളുടെ തുടക്കം. യൂനിഫോമിലായിരുന്ന തന്നെ പരിശോധിക്കുന്നത് സണ്ണി തോമസ് ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചതോടെ വിമാനത്താവള അതോറിറ്റി ജീവനക്കാര്‍ സംഘടിച്ചത്തെുകയായിരുന്നു. എസ്.എസ്. യാദവ് തോക്ക് ലോഡ് ചെയ്യുന്നതിനിടെ വെടിയുതിരുകയായിരുന്നു. ജവാന് വെടിയേറ്റതോടെ സി.ഐ.എസ്.എഫ് ജവാന്മാര്‍ വിമാനത്താവള അതോറിറ്റി ജീവനക്കാരെ മര്‍ദിച്ചു. മര്‍ദനത്തിലാണ് സണ്ണി തോമസിന് പരിക്കേറ്റത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ജവാന്മാര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുത്തു. എയര്‍പോര്‍ട്ട് ഡയറക്ടറെ അകത്തേക്ക് കടത്തി വിടാതെ തടഞ്ഞു. റ
ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം രാമചന്ദ്രന്‍, ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ സ്ഥലത്തത്തെി. വിമാനത്താവളത്തിന് മുന്നില്‍ സംഘടിച്ചത്തെിയ നാട്ടുകാരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി.
Discussion about this post