സിനിമാ പോസ്റ്ററില്‍ കാവിവസ്ത്രമുടുത്ത് പുകവലിക്കുന്ന തമിഴ് നടി ഹന്‍സിക മോട്വാനിക്കെതിരെ കോടതിയില്‍ കേസ്. ഇറങ്ങാനിരിക്കുന്ന ‘മഹാ’ എന്ന ചിത്രത്തിലാണ് ഹന്‍സിക പുകവലിക്കുന്നത്. കാവി വസ്ത്രമുടുത്തിരിക്കുന്ന ഹന്‍സിക ചില സന്യാസിമാരുടെ ഇടയില്‍ ഒരു സിംഹാനത്തിലിരുന്നാണ് പുകവലിക്കുന്നത്. സിനിമയിലെ പുകവലി, മദ്യപാന രംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പാര്‍ട്ടിയായ പാട്ടാളിമക്കള്‍ കക്ഷിയാണ് കേസ് കൊടുത്തിരിക്കുന്നത്.
പാട്ടാളിമക്കള്‍ കക്ഷിയിലെ ജാനകിരാമനാണ് പരാതി നല്‍കിയിട്ടുള്ളത്. ഹന്‍സികയുടെ 50ാമത് ചിത്രമാണ് ‘മഹാ’. യു.ആര്.ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോസ്റ്ററിലൂടെ എന്തെങ്കിലും വ്യത്യസ്തമായ ഒന്ന് കാണിക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് സംവിധായകന് വ്യക്തമാക്കുന്നു. താന്‍ അറിഞ്ഞുകൊണ്ട് ആരുടെയും മതപരമായ വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ജമീല്‍ പറയുന്നു.
https://twitter.com/dir_URJameel/status/1074244232888475648
Discussion about this post