ശബരിമലയിലേക്ക് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ചെല്ലുമെന്ന് ദളിത് ചിന്തകന്‍ സണ്ണി.എം.കപിക്കാട്. സുപ്രീം കോടതിയുടെ വിധി നടപ്പാക്കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും സര്‍ക്കാരിന് നല്‍കി വന്ന പിന്തുണ പിന്‍വലിക്കുമെന്ന് സണ്ണി പറഞ്ഞു. ശബരിമലയിലേക്ക് ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. തിരുവനന്തപുരത്ത് വില്ലുവണ്ടി സമരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സണ്ണി.എം.കപിക്കാട്.
സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം ഒരു യുവതി പോലും ശബരിമലയില്‍ കടക്കാത്തത് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചേത്തുമ്പോള്‍ സംഘപരിവാറിന് തടയാന്‍ പറ്റുമെങ്കില്‍ തടയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി നടപ്പിലാക്കാന്‍ ഇനി മുഖ്യമന്ത്രിയുടെ പിന്നാലെ തങ്ങള്‍ നടക്കില്ലെന്നും തങ്ങള്‍ സ്വയം വിധി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post