ശബരിമലയില്‍ യുവതി കയറിയെന്നും ദര്‍ശനം നടത്തിയെന്നുമുള്ല മന്ത്രി എംഎം മണിയുടെ പ്രസ്താവന ആരും ഗൗരവമായി എടുക്കാത്തത് എന്തെന്ന ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. മണിയാശാന് കേവലം തമാശക്കാരനാണോ? ഏറെ ഗൗരവമുള്ള ഒരു വിഷയമാണിത്. പക്ഷേ ആ ഗൗരവം എവിടെയും ആര്‍ക്കും കാണുന്നില്ല. അതോ, മണിയാശാനെ എല്ലാവരും അത്ര നിസാരമായേ കണക്കാക്കുന്നുള്ളോ? എന്നിങ്ങനെയാണ് മാധ്യമപ്രവര്‍ത്തകമായ റെജി കുമാറിന്റെ ചോദ്യം. തന്ത്രിയും മേല്ശാന്തിയുമൊക്കെ എവിടെ? പുണ്യാഹം വേണ്ടേ? പ്രായശ്ചിത്ത കര്‍മങ്ങള്‍ നടത്തണ്ടേ? അതോ, മണിയാശാന്റെ തമാശ എന്ന് തള്ളിക്കളയുമോ?-അദ്ദേഹം ചോദിക്കുന്നു.
മണിയാശാന് കേവലം തമാശക്കാരനോ?
അതോ, നമ്മളൊക്കെ വിഡ്ഢികളോ?ശബരിമല സന്നിധാനത്ത് യുവതികള്‍ കയറി ദര്‍ശനം നടത്തി എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി എം.എം. മണി.
ഏറെ ഗൗരവമുള്ള ഒരു വിഷയമാണിത്. പക്ഷേ ആ ഗൗരവം എവിടെയും ആര്‍ക്കും കാണുന്നില്ല. അതോ, മണിയാശാനെ എല്ലാവരും അത്ര നിസാരമായേ കണക്കാക്കുന്നുള്ളോ?
യുവതികള്‍ കയറിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടും എന്തേ എല്ലാവരും ചിരിക്കുന്നത് എന്നു മനസിലാകുന്നില്ല.തന്ത്രിയും മേല്ശാന്തിയുമൊക്കെ എവിടെ? പുണ്യാഹം വേണ്ടേ? പ്രായശ്ചിത്ത കര്‍മങ്ങള്‍ നടത്തണ്ടേ? അതോ, മണിയാശാന്റെ തമാശ എന്ന് തള്ളിക്കളയുമോ?
സുഹൃത്ത് Dinesh Krishnanന്റെ പോസ്റ്റ് ഇതിനൊപ്പം. വളരെ ഗുരുതരമായ ചോദ്യങ്ങളാണ് ഇതിലുള്ളത്.
https://www.facebook.com/photo.php?fbid=2011968928887430&set=a.103791256371883&type=3&theater
Discussion about this post