മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബിജെപി നേതാവ് ശിവരാജ്സിംഗ് ചൗഹാന് . താന്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചു വരുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു ശിവരാജ്സിംഗ് ചൗഹാന് പറഞ്ഞു .
” പ്രതീക്ഷിച്ചതിലും നേരത്തെ തിരിച്ചു വരും . അതിനായി അഞ്ചുവര്‍ഷം വരെ സമയം എടുത്തതെന്ന് വരില്ല . ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല . തനിക്ക് എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് ആരും നിരാശരും ആകേണ്ടതില്ല ”
ശിവരാജ്സിംഗ് ചൗഹാന്റെ വാക്കുകളെ പ്രവര്‍ത്തകര്‍ മുദ്രവാക്യവിളികളോടെ സ്വീകരിക്കുകയായിരുന്നു . ഭരണവിരുദ്ധ വികാരത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന് ഭരണം നഷ്ടപ്പെടുകയായിരുന്നു . നിലവില്‍ ഭരണപക്ഷത്തിനെതിരെ ശക്തമായി നില്‍ക്കാനുള്ള സീറ്റ്നില ബിജെപിയ്ക്കുണ്ട്. 109 എം.എല്‍.എമാരാണ് ബിജെപിയുടെ അംഗനില.
Discussion about this post