മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കുഞ്ഞാലി മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ഡോക്ടര്‍ റോയ് സി.ജെയാണ് ഷൂട്ടിംഗ് ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
ചിത്രത്തിനായി ഒരു വലിയ കപ്പല്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ റോയ് സി.ജെ, മൂണ്‍ഷോട്ട് എന്റെര്റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ്.ടി.കുരുവിള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏകദേശം 100 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.
മോഹന്‍ലാലിന്റെ കൂടെ മകന് പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവര്‍ക്ക് പുറമെ മധു, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണ്ടു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. കൂടാതെ തമിഴ് നടന്മാരായ അര്ജുന്, പ്രഭു, ഹിന്ദി നടനായ സുനില്‍ ഷെട്ടി, പൂജ കുമാര്‍ എന്നിവരും ചിത്രത്തിലണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ട്. 2020ലായിരിക്കും ചിത്രം പുറത്തിറങ്ങുക.
https://www.facebook.com/drroy.cj/posts/1772301032882023
Discussion about this post