2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ എന്‍.ഡി.എ ഘടകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ഇതേപ്പറ്റിയുള്ള പ്രസ്താവന ഇന്ന് പുറത്തിറക്കുമെന്നാണ് സൂചന. എന്‍.ഡി.എയുടെ ബി.ജെ.പിക്ക് 18 സീറ്റും, ജനതാ ദള്‍ യുണൈറ്റഡിന് (ജെ.ഡി.യു) 17 സീറ്റും ലോക് ജനശക്തി പാര്‍ട്ടിക്ക് (എല്‍.ജെ.പി) 5 സീറ്റുമാണ് ലഭിക്കാന്‍ സാധ്യത.
സീറ്റ് വിഭജനത്തെപ്പറ്റിയും സഖ്യത്തിന്റെ മറ്റ് കാര്യങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യാനായി എല്‍.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പസ്വാന് തന്റെ മകനായ ചിരാഗ് പസ്വാന്റെയൊപ്പം ബി.ജെ.പി നേതാവും ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുമായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ ഫലമായി പസ്വാന് രാജ്യ സഭയിലും സീറ്റ് നല്കാന് പദ്ധതിയുണ്ട്. ബീഹാറിലെ ഒരു പ്രമുഖ നേതാവാണ് ബി.ജെ.പിയുടെ അരുണ്‍ ജെയ്റ്റ്ലി. അദ്ദേഹം തന്നെ എല്‍.ജെ.പിയുമായി ചര്‍ച്ചകള്‍ നടത്തിയതിനാല്‍ ബി.ജെ.പി എല്‍.ജെ.പിക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. 2014ല്‍ എല്‍.ജെ.പി ബീഹാറില്‍ ഏഴ് സീറ്റുകളില്‍ നിന്നുമാണ് മത്സരിച്ചത്.
അതേസമയം ബീഹാറില്‍ തന്നെ ജെ.ഡി.യുവും ബി.ജെ.പിയും തുല്യ സീറ്റുകളില്‍ മത്സരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കുന്ന. 2014ല്‍ ബീഹാറില്‍ നിന്നും 31 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്.
Discussion about this post