ശബരിമലയില്‍ ആചാരലംഘനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ മാധ്യമങ്ങള്‍ക്ക് അക്രമികളും, പള്ളിയില്‍ പ്രതിഷേധിക്കുന്നവര്‍ വിശ്വാസികളും ആകുന്നതിലെ ഇരട്ടതാപ്പ് പൊളിച്ച് കാട്ടി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ വരുന്നേ, കൊല്ലാന്‍ വന്നേ എന്നുള്ള വിലപിക്കലുകള് സമൂഹമാധ്യമങ്ങളില്‍ തകര്ത്തോടിയിരുന്നുവെന്നും, പക്ഷെ ഇന്നലെ കോതമംഗലത്ത് ചില ചാനലുകള്‍ മൈക്ക് ഐ ഡി പോലും ഇല്ലാതെയാണ് അവിടെ റിപ്പോര്‍ട്ടിംഗിന് ചെന്നതെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകനായ ജിബി സദാശിവനാണ് രംഗത്തെത്തിയത്. ഇതെല്ലാം പറഞ്ഞാല്‍ തന്നെ സംഘിയാക്കാന്‍ ചിലര്‍ ഇപ്പോള്‍ വരുമെന്നും ജിബി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു
ഫേസ്ബു്ക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
കോതമംഗലം പള്ളിയില്‍ കോടതി വിധിക്കെതിരെ പ്രതിഷേധിച്ചത് വിശ്വാസികള്‍, ശബരിമലയില്‍ പ്രതിഷേധിച്ചത് അക്രമികള്‍.
ശബരിമല റിപ്പോര്‍ട്ടിങ്ങില്‍ അക്രമികള്‍ പ്രതിഷേധിച്ചു, അക്രമികള്‍ തടഞ്ഞു. കോതമംഗലം പള്ളിയുടെ കാര്യം വന്നപ്പോള്‍ വിശ്വാസികള്‍ പ്രതിഷേധിച്ചു, വിശ്വാസികള്‍ തടഞ്ഞു, വിശ്വാസികള്‍ പിന്മാറാന് തയാറായില്ല.
അതെന്താ അങ്ങനെ.
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ വരുന്നേ, കൊല്ലാന്‍ വന്നേ എന്നുള്ള വിലപിക്കലുകള് സമൂഹമാധ്യമങ്ങളില്‍ തകര്‍ത്തോടിയിരുന്നു. പക്ഷെ ഇന്നലെ കോതമംഗലത്ത് ചില ചാനലുകള്‍ മൈക്ക് ഐ ഡി പോലും ഇല്ലാതെയാണ് അവിടെ റിപ്പോര്‍ട്ടിംഗിന് ചെന്നത്.
(ഇപ്പൊ വരും കമന്റുമായി കുറെ ക്വട്ടേഷന്‍ ടീം അംഗങ്ങള്‍ നീ സംഘിയല്ലേടാ എന്നും ചോദിച്ച്)
https://www.facebook.com/jibi.sadasivan.3/posts/10218845616268372
ഇന്നലെ പറഞ്ഞത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്. ഇനി പോലീസ്, കോടതി, സമൂഹ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് :
ശബരിമലയിൽ നാമജപ പ്രതിഷേധം നടത്തിയ സ്ത്രീകളെയും കോടതി വിധി തിരുത്തപ്പെടേണ്ടതാണെന്ന് വാദിച്ച സ്ത്രീകളെയും “കുലസ്ത്രീകൾ” എന്ന് ആക്ഷേപിച്ച ഒരാളെയും കോതമംഗലം പള്ളി വിഷയത്തിൽ സ്ത്രീ വിശ്വാസികൾ കൂട്ടമായി പ്രതിഷേധിച്ചപ്പോൾ കണ്ടില്ല.
പോലീസിനെ തടഞ്ഞ “വിശ്വാസികളുടെ” ചിത്രങ്ങൾ വച്ച് ആൽബം ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തില്ല. നിലയ്ക്കലിൽ പോലീസിനെതിരെ പ്രതികരിച്ചപ്പോൾ ഓടിച്ചിട്ട് അടിക്കുകയും ചവുട്ടുകയും ചെയ്ത പോലീസ് വീര്യവും കോതമംഗലത്തു കണ്ടില്ല. (അങ്ങനെ ചെയ്യണം എന്നല്ല, നിലപാടുകളിലെ വ്യത്യാസവും ഇരട്ടത്താപ്പും ചൂണ്ടിക്കാണിക്കുക മാത്രമാണ്).
ശബരിമല വിഷയത്തിൽ മത്സരിച്ച് വിധി പ്രസ്താവങ്ങൾ നടത്തിയ ജഡ്ജിമാർ പള്ളി തർക്ക കേസുകളിൽ ഒളിച്ചു കളിക്കുന്നു. പിറവം പള്ളി കേസിൽ രണ്ടാമത്തെ ബെഞ്ചും പിന്മാറി.
ഇതെന്താ ഇങ്ങനെയൊക്കെ ? എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല, അത് കൊണ്ടാ.
https://www.facebook.com/jibi.sadasivan.3/posts/10218849717090890
Discussion about this post