കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ റെയ്ഡ്. ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കേരളത്തിലെ വിവിധ ജില്ലകളിലെ ഓഫീസുകളിലാണ് റെയ്ഡ്. നീറ്റ്(NEET), കീം(KEAM) അടക്കമുള്ള പ്രവേശന പരീക്ഷകൾക്ക് ആപ്പിലും നേരിട്ടും പരിശീലനം നൽകുന്ന സ്ഥാപനമാണ് സൈലം. ആലപ്പുഴ സ്വദേശി ഡോ. അനന്തു എസ് എംബിബിഎസിന്റേതാണ് സൈലം. മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് ആപ്പായാണ് സൈലം ആരംഭിച്ചത്.
Discussion about this post