ശബരിമല ദര്‍ശനത്തിന് ബിജെപി എംപിയും മുതിര്‍ന്ന നേതാവുമായ വി.മുരളീധരന് ഇന്ന് ശബരിലയില്‍. മണ്ഡല മാസാരംഭം മുതല്‍ ശബരിമല ദര്‍ശനത്തിനായി വ്രതമെടുത്താണ് വി.മുരളീധരന് ദര്‍ശനത്തിനെത്തുന്നത്.
മണ്ഡല മാസാരംഭസമയത്ത് തന്നെ വി.മുരളീധരന് എംപി നളിന്‍കുമാര്‍ കട്ടില്നൊപ്പം ശബരിമലയില്‍ എത്തിയിരുന്നു. പോലിസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സമയത്തായിരുന്നു വി.മുരളീധരന് ശബരിമലയില്‍ എത്തിയത്.
നേരത്തെ കെട്ടും നിറച്ച് ദര്‍ശനത്തിനെത്തിയ കെ സുരേന്ദ്രനെയും സംഘത്തെയും പോലിസ് നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ ഇടുകയും ചെയ്തു.
Discussion about this post