അല്‍-അസീസീയ സ്റ്റീല്‍ മില്‍ അഴിമതി കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് അഴിമതി വിരുദ്ധ കോടതി ഏഴ് വര്‍ഷത്തെ തടവ് വിധിച്ചു. ജഡ്ജി മുഹമ്മദ് അര്‍ഷാദ് മാലിക്കായിരുന്നു വിധി പുറപ്പെടുവിച്ചത്. ഷരീഫ് കുടുംബത്തിനെതിരെ നിലനില്‍ക്കുന്ന രണ്ട് അഴിമതിക്കേസുകള്ക്കാണ് ജഡ്ജി മുഹമ്മദ് അര്‍ഷാദ് മാലിക്ക് വിധി പറഞ്ഞത്.
അല്‍-അസീസീയ കേസില്‍ നവാസ് ഷരീഫിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ നവാസ് ഷരീഫിന് സാധിച്ചില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാഷണല്‍ അക്കൗണ്ബിലിറ്റ് ബ്യൂറോയായിരുന്നു നവാസ് ഷരീഫിനെതിരെ മൂന്ന് കേസുകള്‍ നല്‍കിയത്. ഇതില്‍ അവെന്‍ഫീല്‍ഡ് കേസില്‍ ജൂലൈയില്‍ ഷരീഫിന്റെ മകള്‍ മരിയത്തിനും മരുമകന് മുഹമ്മദ് സ്ഫ്ദറിനും പതിനൊന്ന് കൊല്ലവും എട്ട് കൊല്ലവും കോടതി തടവ് വിധിച്ചിരുന്നു.
അതേസമയം പനാമാ പേപ്പര്‍ കേസില്‍ നവാസ് ഷരീഫിനെ കോടതി വെറുതെ വിടുകയായിരുന്നു.
Discussion about this post