തിരക്കേറിയ സമയത്ത് സ്ത്രീകള്‍ ശബരിമലയില്‍ വരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് എ.പത്മകുമാര്‍ .മനിതി യുവതികളുടെ ശബരിമല പ്രവേശനം സംശയാസ്പദമാണെന്നും പത്മകുമാര്‍ പറഞ്ഞു. മനിതി സംഘത്തിന്റെ വരവ്അന്തരീക്ഷം കലുഷിതമാക്കിയെന്നും വരവിനു പിന്നില്‍ ഗൂഡ ലക്ഷ്യമുണ്ടോയെന്നത് അന്വേഷിക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.
മണ്ഡലകാലത്തെ തിരക്കേറിയ സമയത്ത് വിശ്വാസികളായ യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു. ഭക്തര്‍ക്ക് സുഗമമായ ദര്ശനമൊരുക്കുന്നതിനും
സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ച് വരവ് ഒഴിവാക്കണമെന്നാണ് പത്മകുമാര്‍ ആവശ്യപ്പെട്ടത്. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ അപകട സാധ്യത ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Discussion about this post