രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണവില താഴുന്നതിന്റെ ചുവടുപിടിച്ച് രൂപയുടെ മൂല്യം ഉയരുന്നു . ഡോളറിനെതിരെ 70 രൂപയ്ക്ക് താഴെയാണ് രൂപയുടെ വിനിമയ നിരക്ക് .
തിങ്കളാഴ്ച 70.13 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത് . ഇന്ന് 69.93 പൈസയായി തുടക്കത്തില്‍ ഉയര്‍ന്നെങ്കിലും അവസാനിച്ചത് 69.78 യായിട്ടായിരുന്നു . മുപ്പത്തിയാറ് പൈസയുടെ നേട്ടമാണ് രൂപ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് .
ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെന്‍ഡ ക്രൂഡിന്റെ വില ബാരലിന് 50 ഡോളറാണ് നിലവില്‍ . ഇതിന്റെ ചുവട് പിടിച്ചാണ് രൂപയുടെ മൂല്യം ഉയരുന്നത് . എണ്ണവില കുറയുന്നതിന്റെ ഫലമായി രാജ്യാന്തരവിപണിയില്‍ ഡോളറിന്റെ മൂല്യം ഇടിയുന്നതും രൂപയില്‍ പ്രതിഫലിക്കുന്നുണ്ട് .
Discussion about this post