തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ഫ്ളക്സ് അടിച്ച കടയുടെ ഉടമ പണം ചോദിച്ചതിന് കോണ്‍ഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ് മര്‍ദ്ദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ഫ്ളക്സ് അടിച്ചയിനത്തില് ഒരു ലക്ഷം രൂപ ശരത് ചന്ദ്ര പ്രസാദ് കടയുടമായ സുരേഷിന് നല്‍കേണ്ടതായിരുന്നു. ഈ പണം ലഭിച്ചാല്‍ മാത്രമെ പുതിയ ഫ്ളക്സുകള്‍ അടിക്കുകയുള്ളൂവെന്ന നിലപാടായിരുന്നു ശരത് ചന്ദ്ര പ്രസാദിനെ ദേഷ്യപ്പെടുത്തിയത്. തുടര്‍ന്ന് ശരത് ചന്ദ്ര പ്രസാദ് സുരേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. തിരുവനന്തപുരത്തെ കവടിയാറിനടുത്തുള്ള ഫ്ളക്സ് വേള്‍ഡ് എന്ന കടയില്‍ വെച്ചായിരുന്നു സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
മര്‍്ദ്ദനം നടക്കുന്ന സമയത്ത് സുരേഷിന്റെ ഭാര്യയും കടയിലുണ്ടായിരുന്നു. തന്റെ ഭര്‍ത്താവിനെ ശരത് ചന്ദ്ര പ്രസാദ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യയും പറഞ്ഞു. സംഭവത്തെപ്പറ്റി സുരേഷ് പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. താനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് പറഞ്ഞു. സംഭവത്തെപ്പറ്റി കെ.പി.സി.സി അധ്യക്ഷന്‍ സുരേഷ് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം തനിക്കെതിരെയുള്ള ആരോപണം ശരത് ചന്ദ്ര പ്രസാദ് നിഷേധിക്കുകയായിരുന്നു.
https://www.youtube.com/watch?v=XVDH6pk838U&feature=youtu.be&fbclid=IwAR37cRqmTo1yyKJULXbC1FmBlLdrSWjU9rHidzNj4zxyHff_mMXfDX_qzTA
Discussion about this post