ഓസ്ട്രെലിയയ്ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ വിജയം സ്വപ്നം കാണാന്‍ വഴിയൊരുക്കിയത് ഒന്നാം ഇന്നിംഗ്സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് . ഓസ്ട്രേലിയന്‍ ടീമിനെ 151 റണ്‍സിന് ഓള്‍ഔട്ടാക്കിയപ്പോള്‍ 33 റണ്‍സ് വഴങ്ങി ബുംറ പിച്ചില്‍ നിലയുറക്കാന്‍ അനുവദിക്കാതെ പവലയനിലേക്ക് തിരിച്ചയത് ആറു ഓസ്ട്രേലിയന്‍ കളിക്കാരെയായിരുന്നു .
ബുംറയുടെ ഈ നേട്ടത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ഷോണ്മാര്ഷിനെ പുറത്താക്കിയ പന്തായിരുന്നു . തന്റെ ആക്ഷനില്‍ യാതൊരു വിധ മാറ്റവും വരുത്താതെ ബുംറയെറിഞ്ഞ ആ പന്തിന് മുന്നില്‍ മാര്‍ഷിന് അടിത്തെറ്റുകയായിരുന്നു . എന്നാല്‍ ക്രിക്കറ്റ് ലോകം ആവേശത്തോടെ ശ്രദ്ധിച്ച ആ സ്ലോബോളിന് പിന്നില്‍ തന്റെ തന്ത്രമായിരുന്നില്ലയെന്ന വെളിപ്പെടുത്തലുമായി ബുംറ തന്നെ രംഗത്തെത്തിയിരിക്കുകയാണ് .
https://twitter.com/telegraph_sport/status/1078477680096485376
വേഗതയും സ്വിംഗുമുള്ള പന്തുകള്‍ മാര്‍ഷ് സമര്‍ത്ഥമായി പ്രതിരോധിക്കുന്നത് ശ്രദ്ധിച്ച രോഹിത് ശര്‍മ്മയാണ് സ്ലോബോള്‍ യോര്‍ക്കര്‍ ശ്രമിച്ചു നോക്കുവാനായി നിര്‍ദേശിച്ചത് . അനുഭവസമ്പത്തിന്റെ മികവില്‍ ഒരുക്കിയ കെണിയില്‍ മാര്‍ഷ് വീഴുകയായിരുന്നു .
Discussion about this post