റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് സി.പി.എം ജനപ്രതിനിധികള്‍ കോട്ടയത്ത് ഉപവാസം തുടങ്ങി. ഫിനിഷ്ഡ് റബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കുക, അവധി വ്യാപാരം നിര്‍ത്തലാക്കുക, വിലസ്ഥിരതാഫണ്ട് വിനിയോഗിക്കുക എന്നിവയാണ് സമരക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ സത്യാഗ്രഹം നടത്തുന്നത്.
ഉപവാസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആസിയാന്‍ കരാര്‍ വന്നതോടെയാണ് കര്‍ഷകരുടെ ദുരിതം തുടങ്ങിയതെന്ന് കോടിയേരി പറഞ്ഞു. ഇതിനെതിരെ അന്ന് തന്നെ സി.പി.എം നടത്തിയ സമരങ്ങളില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പങ്കെടുത്തിരന്നെങ്കില് കര്‍ഷകരുടെ ഇന്നത്തെ പ്രശ്നങ്ങളുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post