ഇന്ത്യന്‍ യുവ പേസ് നിറയെ വാനോളം പുകഴത്തി ഓസിസ് ഇതിഹാസം അലന് ബോര്‍ഡര്‍ . ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് നിരയാണെന്ന് ബോര്‍ഡര്‍ പറയുന്നു . മുന്‍കാലങ്ങളില്‍ ലോകനിലവാരമുള്ള പേസ് ബൌളര്‍മാര്‍ ഉണ്ടായിരുന്നു വെങ്കിലും അവര്‍ ഒന്നോ രണ്ടോ വ്യക്തികളില്‍ മാത്രം ഒതുങ്ങിയിരുന്നു . എന്നാല്‍ ഇപ്പോഴത്തെ പോലെ ആക്രമണസംഘമായിരുന്നില്ല .
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നുണ്ട് . മുന്‍കാലങ്ങളില്‍ ഇന്ത്യ വിദേശ രാജ്യങ്ങളില്‍ വിജയിക്കുന്നതിനായി വളരെയധികം ബുദ്ധിമുട്ടിയിരുന്നു . എന്നാല്‍ ഇന്നവര്‍ വിദേശരാജ്യങ്ങളില്‍ വിജയിച്ചു തുടങ്ങിയിരിക്കുന്നു . അതിനു കാരണം അക്രമകാരികളായ പേസ് ബൗളിംഗ് കരുത്താണ് . ഇനിയിവര്‍ക്ക് ഓസ്ട്രേലിയ , സൌത്ത് ആഫ്രിക്ക , ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ എല്ലാം ജയിക്കാനാകും ബോര്‍ഡര്‍ പറയുന്നു .
Discussion about this post