മധ്യപ്രദേശില്‍ ഒരു ജില്ലാ കളക്ടറുടെ കാല്ക്കല് വീണ് തന്റെ വിളവ് നശിക്കുന്നുവെന്ന് പറഞ്ഞ് ഒരു കര്ഷകന്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ഇതെന്നും കര്‍ഷകനായ അജിത് പറയുന്നു. മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ നിലവില്‍ വന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു സംഭവമുണ്ടായിരിക്കുന്നത്.
മധ്യപ്രദേശിലെ റനൗദ് ജില്ലയിലെ കര്‍ഷകനായിരുന്നു അജിത്. തന്റെ വയലില്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി അജിത് 40,000 രൂപ തദ്ദേശ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന് നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ മേല്‍ നടപടിയുണ്ടായിരുന്നില്ല. ഇത് മൂലം തന്റെ വിളവ് നശിച്ച് പോകുകയാണെന്ന് അജിത് പറയുന്നു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചിട്ടില്ലെന്നായിരുന്നു കളക്ടറുടെ മറുപടി. 50ഓളം പേര് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അപേക്ഷ നല്കിയാല് ആറ് മാസം കാത്തിരിക്കുന്നത് സാധാരണയാണെന്നും കളക്ടര്‍ പറഞ്ഞു. കൂടാതെ ഞായറാഴ്ച അദ്ദേഹത്തിന് കണക്ഷന് നല്കിക്കഴിഞ്ഞുവെന്നും കളക്ടര്‍ പറയുന്നു.
Discussion about this post