മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രമായ ‘കുഞ്ഞാലി മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് പുറമെ മമ്മൂട്ടി നായകനായി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറെപ്പറ്റിയുള്ള ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. മോഹന്‍ലാലിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിട്ടുണ്ട്.
അതേസമയം മമ്മൂട്ടിയുടെ ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്കും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ ഇഷ്ടതാരങ്ങളെ പിന്തുണച്ച് ആരാധകരും രംഗത്ത് വന്നു.
അതേസമയം മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം പ്രഖ്യാപിച്ചതിന് ശേഷം മോഹന്‍ലാലിന്റെ ചിത്രം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്ത് എത്തി. മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് തങ്ങള്‍ ചിത്രം തുടങ്ങിയതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. മമ്മൂട്ടിക്കും തനിക്കുമിടയില്‍ മത്സരബുദ്ധിയില്ലായെന്നും മലയാള സിനിമയില്‍ കുറച്ച് പേരെയുള്ളുവെന്നും അവര്‍ തമ്മില്‍ നല്ല സൗഹൃദമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
‘ഒടിയനി’ല്‍ മമ്മൂട്ടിയുടെ ശബ്ദമുള്ളതും ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടി പുറത്ത് വിട്ടതും പ്രണവ് മോഹന്‍ലാലിന്റെ ചിത്രം ‘ആദി’യുടെ ടീസര്‍ ദുല്‍ക്കറാണ് തന്റെ പേജിലൂടെ പുറത്ത് വിട്ടതെന്നും ഇതിന് ഉദാഹരണങ്ങളായി മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
ഇവിടെ ആരും ആരുടെയും റോളുകള്‍ തട്ടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ താന്‍ ചെയ്യുന്നുവെന്നും മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ മമ്മൂട്ടി ചെയ്യുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Discussion about this post