ഹര്‍ത്താലില്‍ പാലക്കാട് സി.പി.എ, ഡി.വൈ.എഫ്.ഐ ഓഫീസുകള്‍ അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ചുകൊണ്ട്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ബി.ജെ.പി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസില്‍ നിന്നും തിരിച്ച് കല്ലേറ് നടത്തിയിരുന്നു.
മാര്‍ച്ചിന്റെ അവസാന ഭാഗത്തുണ്ടായിരുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വഴിമാറി ബി.ജെ.പി ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നീങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു കല്ലേറുണ്ടായത്.
സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥലത്തെ സ്ഥിതി പോലീസ് ശാന്തമാക്കുകയാണ്.
Discussion about this post