ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ വിശാലമായ ഉഭയകക്ഷി അജണ്ടകളാണുള്ളതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കൊണ്ട് വിശ്വസിക്കാനാകാത്ത വിധം ശക്തിപ്പെട്ടെന്നും ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ നവ്ദീപ് സൂരി.പ്രതിരോധ മേഖലയിലയേയും സുരക്ഷാമേഖലയേയും സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
പ്രധനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയ സന്ദര്‍ശിച്ച ശേഷമാണ് ഉഭയകക്ഷി ബന്ധം ഇത്രയധികം ശക്തിപ്പെട്ടത്. ഇതിന്റെ ഫലമായി ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസിലെ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്രയും വിശാലമായ ഒരു ഉഭയകക്ഷി അഝണ്ട സൃഷ്ടിക്കപ്പെട്ടത് ഏറെ സന്തോഷവും പ്രതീക്ഷയും നല്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര വ്യാപാരക്കരാര്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇത് ബൃഹത്തായ സാമ്പത്തിക സഹകരണ ഉടമ്പടിയിലെ ഒരു ഘട്ടം മാത്രമാണെ്. ഓസ്ട്രേലിയന്‍ നാവിക സേന ഇന്ത്യയുമായി നടത്തുന്ന ആദ്യ ഉഭയകക്ഷി നാവിക പരിശിലനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പെര്‍ത്തില്‍ എത്തിയതായും അദ്ദേഹം അറിയിച്ചു. ആദ്യ നാവിക പരിശീലനം സെപ്തംബറില്‍ ബേ ഓഫ് ബംഗാളില്‍ നടക്കുമെന്നും അദ്ദേഹം അറിയ്ച്ചു.
പ്രതിരോധ മേഖലയിലെ സഹകരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്കാന് ഈ മാസം അവസാനം ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തും.ഇതിനുപുറമേ തീവ്രവാദത്തിനെതിരായി സിഡ്നിയില്‍ നടക്കുന്ന സമ്മേളനത്തിലും ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post