സ്വകാര്യ വിവരങ്ങള്‍ക്ക് മേല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അധികാരം നല്കാന് പുതിയ പദ്ധതി തയ്യാറാക്കി മൈക്രോസോഫ്റ്റ് . ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ കാണുവാനും , പങ്കുവെയ്ക്കുന്നത് നിയന്ത്രിക്കാനും ഇനിമുതല്‍ അവസരമൊരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ .
ബാലി യെന്ന കോഡ് നാമത്തില്‍ നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള പദ്ധതി ഉപഭോക്താക്കള്‍ക്ക് അവരെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം നല്‍കുന്നതാണ് എന്നതാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ .
ഇത്തരമൊരു പദ്ധതിയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടട്ടില്ല .
ട്വിറ്റെര്‍ അക്കൗണ്ട് വഴി ഒരു ഉപഭോക്താവാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള ആദ്യവിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് . വ്യക്തികള്‍ക്ക് അവരുടെ വിവരങ്ങള്‍ക്ക് മേല്‍ അധികാരം – നിയന്ത്രണം നല്കുന്ന സ്വകാര്യ ഡാറ്റാബാങ്ക് എന്നാണു ബാലിയുടെ ഒഫീഷ്യല്‍ പേജില്‍ ഇതിനെക്കുറിച്ച് നല്‍കിയിരിക്കുന്നത് .
Discussion about this post