ജര്‍മനിയില്‍ വന്‍ സൈബറാക്രമണം . രാഷ്ട്രീയ പ്രമുഖരെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തില്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കലുള്‍പ്പടെയുള്ള രാഷ്ട്രീയപ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ന്നതായി സര്‍ക്കാര്‍ വെളിപ്പെടുത്തി .
നേതാക്കളുടെ മേല്‍വിലാസം , ഫോണ്‍നമ്പറുകള്‍ , സ്വകാര്യസംഭാഷണം , സാമ്പത്തികഇടപാടുകള്‍ , ഇമെയില്‍ വിവരങ്ങള്‍ , തിരിച്ചറിയല്‍രേഖകള്‍ എന്നിവയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തത് . ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട് . ഇത്തരമൊരു സൈബര്ആക്രമണത്തിന് പിന്നില്‍ ആരെന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല .
വളരെയധികം ഗൗരവമേറിയ സൈബര്‍ആക്രമണം ആണിതെന്നും രാജ്യത്തിന്റെ ജനാധിപത്യത്തിലും സര്‍ക്കാര്‍ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതിനാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നും ജര്‍മ്മന്‍ നിയമവകുപ്പ് മന്ത്രി കാതറിന ബാര്‍ലെ പറഞ്ഞു .
എന്നാല്‍ മെര്‍ക്കലിന്റെ ഓഫീസില്‍ നിന്നും പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്ന്നട്ടില്ലെന്നും , ജര്‍മ്മന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ , യൂറോപ്യന്‍ യൂണിയന് പാര്‍ലിമെന്റ് അംഗങ്ങള്‍ , സംസ്ഥാനസഭയിലെ അംഗങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ ചോര്‍ന്നതായും സര്‍ക്കാര്‍ വക്താവ് മാര്‍ട്ടിന ഫീറ്റ്സ് വ്യക്തമാക്കി .
ഇത്തരമൊരു ഹാക്കിംഗ് ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ആണെന്ന സംശയത്തിലാണ് ജര്‍മന്‍ സെക്യൂരിറ്റി വിഗദ്ധര്‍ .
Discussion about this post