മുസ്ലീം ലീഗ് അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗ് ഒഴികെയുള്ള മത ന്യൂനപക്ഷ സംഘടനകളുമായി കൈകോര്‍ക്കാന്‍ സിപ്എം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അപ്പുറത്തെ മുന്നണിയില്‍ നിന്നും ആളെക്കൂട്ടി ഇപ്പുറത്ത് മുന്നണി ഉണ്ടാക്കാന്‍ തയ്യാറല്ല. ആര്‍എസ്എസിന്റെ നിലപാടുകളെ കുറിച്ച് ഒ രാജഗോപാല്‍ അഭിപ്രായം പറയണം. മാട്ടിറച്ചി നിരോധിച്ചതടക്കമുള്ള വിഷയങ്ങളെക്കുറിച്ച് രാജഗോപാല്‍ പ്രതികരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Discussion about this post