പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ പിഎം നരേന്ദ്രമോദിയുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.
Vivek Anand Oberoi [Vivek Oberoi] to star in Narendra Modi biopic, titled #PMNarendraModi… The first look poster was launched in 23 languages by Maharashtra CM Devendra Fadnavis… Directed by Omung Kumar… Produced by Suresh Oberoi and Sandip Ssingh. pic.twitter.com/K0HdjhFVtj
— taran adarsh (@taran_adarsh) January 7, 2019
ബോളിവുഡ് നടന് വിവേക് ഒബറോയ് ആണ് ചിത്രത്തില്‍ മോദിയുടെ വേഷം അഭിനയിക്കുന്നത്. ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങുന്നതായിരിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. ഇദ്ദേഹം ‘മേരി കോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Launched the official poster of film #PMNarendraModi in 23 languages with @sureshoberoi ji, @vivekoberoi , @OmungKumar , Sandeep Singh in Mumbai.
This film is based on Hon @narendramodi ji’s life as the Prime Minister of India. pic.twitter.com/1A2YS5Ze68— Devendra Fadnavis (Modi Ka Parivar) (@Dev_Fadnavis) January 7, 2019
ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദിയെപ്പറ്റിയുള്ള ചിത്രം ചിത്രീകരിക്കുന്നത് ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥയുടെ പ്രവര്‍ത്തനത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
Discussion about this post