നിലയ്ക്കലില്‍ നടന്ന അക്രമസംഭവങ്ങളില്‍ പോലിസുകാരെ സംരക്ഷിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിില്‍. വാഹനങ്ങള്‍ തല്ലിതകര്ത്തതുള്പ്പടെയുള്ള അക്രമസംഭവങ്ങളിലെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടും ഇതില്‍ മൂന്ന് പോലിസുകാരെ മാത്രമേ തിരിച്ചറിയാനായുള്ളുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നെയിം പ്ലേറ്റ് ഇല്ലാത്ത പോലിസുകാരെ നിയോഗിച്ചിതായി അറിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നെയിംപ്ലേറ്റ് ഇല്ലാത്ത പോലിസുകാരെ നിയോഗിച്ചതായി അറിവില്ല, അങ്ങനെ സംഭവിച്ചെങ്കില്‍ അന്വേഷിക്കാന്‍ പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അതേസമയം വാഹനം തല്ലിതകര്‍ത്ത പോലിസുകാരെ തിരിച്ചറിയാന്‍ സാധിക്കാത്തതു കൊണ്ടല്ലെന്നും, പോലിസുകാര്‍ക്കെതിരെ ഉണ്ടായേക്കാവുന്ന സിവില്‍ ക്രമിനല്‍ നടപടികളെ ഭയന്നിട്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതെന്നുമാണ് ഹര്‍ജിക്കാര്‍ ആരോപിച്ചു.അഭിഭാഷകരായ രാമന് കര്‍ത്താ, കെ.അര്ജുന് വേണുഗോപാല്‍ എന്നിവര്‍ നല്ലിയ ഹര്‍ജിയിലാണ സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
തുലാമാസ പൂജകള്‍ക്കായി ‘നട തുറന്ന സമയത്ത് നിലയ്ക്കലില്‍ അയ്യപ്പഭക്തര്‍ക്കെതിരെ അതിക്രമം കാണിക്കുകയും വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്ത പോലിസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെുള്ള മൂന്ന് വ്യത്യസ്ത ഹര്‍ജികളിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. കേരളാ ആര്‍മ്ഡ് പോലിസ് ഒന്നും മൂന്നും ബറ്റാലിയനെയാണ് നിലയ്ക്കലില്‍ നിയോഗിച്ചിരുന്നത്. ഇതില്‍ അക്രമം നടത്തിയ ഒന്നാം ബറ്റാലിയനിലെ മൂന്നു പോലിസുകാരെ മാത്രമെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. മൂന്നാം ബറ്റാലിയനിലെ ആരെയും തിരിച്ചറിയാനായില്ല എന്ന വിചിത്രമായ ന്യായവും സര്‍ക്കാര്‍ നിരത്തുന്നു. തിരിച്ചറിഞ്ഞ പോലിസുതാകരുടെ പേരോ മറ്റു വിവരങ്ങളോ റിപ്പോര്‍ട്ടിലില്ല. അതിക്രമം കാണിച്ച ബാക്കി പോലിസുകാരെ തിരിച്ചറിയാനായി സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിക്രമം കാണിച്ച പോലീസുകാരുടെ വിശദവിവരങ്ങള്‍ നല്‍കണമെന്നും, ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരെ നടപടി വേണമെന്നും കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെ നിസ്സാരവല്‍ക്കരിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടെന്നാണ് വിലയിരുത്തല്‍.
പോലിസുകാര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നിട്ടും ഇവരെ തിരിച്ചറിയനായില്ല എന്ന വാദം പരിഹാസ്യമാണെന്നാണ് ഉയരുന്ന ആരോപണം. അതേസമയം അക്രമം നടത്തിയെന്ന പേരില്‍ വിശ്വാസികളുടെ ഫോട്ടോ ഉള്‍പ്പെടുത്തി ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ പോലിസിന് അധികസമയം വേണ്ടി വന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പോലിസ്, അക്രമികളെന്ന് ചൂണ്ടിക്കാട്ടി പുറപ്പെടുവിച്ച് ലുക് ഔട്ട് നോട്ടിസില്‍ പോലിസുകാരന് ഉള്‍പ്പെട്ടതും വിമര്‍ശിക്കപ്പെട്ടിരുന്നു.
Discussion about this post