23 ദിവസംപ്രായമുള്ള കുഞ്ഞിന്റെ ലിംഗം മുറിച്ചു കളഞ്ഞ സംഭവം അനാചാരമായി തോന്നുന്നുണ്ടോ എന്ന് ചോദ്യമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മാധ്യമ പ്രവര്ത്തകന്. ‘ഇത്രയേറെ ഭീകരമായ ഒരനാചാരം സമീപകാലത്ത് കേരളത്തില്‍ കേട്ടിട്ടുണ്ടോ? ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി സഖാവിന് തോന്നുന്നുണ്ടോ?’-മാധ്യമപ്രവര്‍ത്തകനായ റെജികുമാറാണ് വിഷയം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചര്‍ച്ചയാക്കിയത്. ആ മതാചാരം കടുത്ത മനുഷ്യാവകാശ ബാലാവകാശ ലംഘനമാണ് എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോ?എന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കുന്നതാണ് മതേതരത്വമെന്നും, നവോത്ഥാനമെന്നും അദ്ദേഹം പരിഹസിക്കുന്നു
റെജി കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
കേവലം 23 ദിവസം മാത്രം പ്രായമായ ഒരു പിഞ്ചുകുഞ്ഞിന്റെ, 23 വര്‍ഷത്തിനു ശേഷം ഉപയോഗിക്കേണ്ട ലിംഗം നിഷ്കരുണം മതാചാരത്തിന്റെ പേരില്‍ മുറിച്ചുകളഞ്ഞു, ഈ നവോത്ഥാന കേരളത്തില്‍!
അച്ഛനമ്മമാര്‍ അതിനു കൂട്ടുനിന്നു.
നഷ്ടപരിഹാരം നമ്മുടെയൊക്കെ നികുതിപ്പണത്തില്‍ നിന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനോ മറ്റോ ഉത്തരവിട്ടത്രെ!
എന്തിന്?
ഇത്രയേറെ ഭീകരമായ ഒരനാചാരം സമീപകാലത്ത് കേരളത്തില്‍ കേട്ടിട്ടുണ്ടോ?
ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി സഖാവിന് തോന്നുന്നുണ്ടോ?
സ്വന്തം കുഞ്ഞിനെ ഡയപ്പര്‍ അഴിച്ച് സുന്നത്ത് ചെയ്യുന്ന ഡോക്റ്റര്‍ക്കു മുന്നിലേക്കു നിര്‍ത്തിക്കൊടുത്ത ആ മാതാപിതാക്കളാണ് ആദ്യ പ്രതികള്‍ എന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടോ?
അവരുടെ ആ മതാചാരം കടുത്ത മനുഷ്യാവകാശ ബാലാവകാശ ലംഘനമാണ് എന്ന് അദ്ദേഹം കരുതുന്നുണ്ടോ?
ഉണ്ടാവില്ല.ആരെങ്കിലും ഈ വിഷയത്തില്‍ മിണ്ടിയോ?
ചാനലുകള്‍ ചര്‍ച്ചിച്ചോ?
പത്രങ്ങള്‍ മുഖപ്രസംഗമെഴുതിയോ?
അവകാശ സംരക്ഷകരും ആക്റ്റിവിസ്റ്റുകളും മറൈന്‍ ഡ്രൈവിലും മാനവീയം വീഥിയിലും മാനാഞ്ചിറയിലും മെഴുകുതിരി കത്തിച്ചോ?
ഇല്ലല്ലോ!അതിന്റെ പേരാണ് മതേതരത്വം.
അതാണ് നവോത്ഥാനം..!https://www.facebook.com/vrejikumar/posts/2041402339277422
Discussion about this post