മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുമായ ടി.ഒ.സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 8.80 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇ.ഡി കണ്ടെത്തിയത്.
സംസ്ഥാന വിജിലന്‍സ് വകുപ്പിന്റെ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം നടന്നത്. 13 ഇടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വരുമാനത്തെക്കാള്‍ മൂന്നിരട്ടി സമ്പാദ്യമാണ് സൂരജിനുള്ളതെന്ന് വിജിലന്‍സ് ലോകായുക്തയെ 2016ല്‍ അറിയിച്ചിരുന്നു.
കേരളത്തിലും കര്‍ണാടകയിലുമായി ആഡംബര ഫ്ളാറ്റുകളും ഭൂമിയും സൂരജിന്റെ പേരിലുണ്ട്.
Discussion about this post