സമൂഹമാദ്ധ്യമങ്ങളിലെ വ്യാജന്മാര്ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കുവൈത്ത് . സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷപ്രചരണം ഇല്ലാതാക്കുക , ദേശീയ സുരക്ഷ ഉറപ്പു വരുത്തുക , തീവ്രവാദ സംഘടനകളുടെ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നത് തടയുക , ഇസ്ലാമികയ്ക്കെതിരെ വിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയുക എന്നതെല്ലാമാണ് ഇത്തരമൊരു നടപടിയ്ക്ക് പിന്നിലെ പ്രധാന ലക്ഷ്യം . വ്യാജ അക്കൗണ്ട് വഴിയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്ന് അന്വേഷണത്തില്‍ നിന്നും മനസിലായതിനാല്‍ ഇത്തരം വ്യാജ അക്കൌണ്ടുകള്‍ ഇല്ലാതാക്കാനാണ് പ്രഥമ പരിഗണന .
ട്വിറ്റെര്‍ , ഇന്‍സ്റ്റഗ്രാം , സ്നാപ് ചാറ്റ് എന്നിവയിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ പ്രത്യേക സോഫ്റ്റ്വെയര് സജ്ജമാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ഇതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് 75000 ദിനാറാണ് ചിലവ് പ്രതീക്ഷിക്കുന്നത് .
അമീര്‍ ശൈഖ് സബാഹ് അഹമദ് അല ജാബിര്‍ അസ്സബാഹിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു നിരീക്ഷണ സംവിധാനം ഒരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത് . സമൂഹ മാദ്ധ്യമങ്ങളിലെ തെറ്റായ പ്രവണതകള്‍ തിരുത്താനായി നിയമ നിര്‍മ്മാണം നടത്തും . മറ്റു ജിസിസി രാഷ്ട്രങ്ങളിലെ പോലെ വ്യാജ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ നിയന്ത്രിക്കുന്നതിനായി അവര്‍ സ്വീകരിച്ച നടപടികളും അവിടങ്ങളിലെ നിയമവും അധികൃതര്‍ കൂടുതലായി മനസിലാക്കും .
Discussion about this post