ലോകസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുറപ്പിക്കാന്‍ എ.ഐ.ഡി.എം.കെയെയും രജനികാന്തിനെയും ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാലും മറ്റുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു .
സഖ്യമായി മുന്നേറണമെന്ന അടല്‍ ബിഹാരി വാജ്പേയിയുടെ പാതയിലൂടെയാണ് പാര്‍ട്ടി സഞ്ചരിക്കുന്നത് . എന്‍.ഡി.എ സഖ്യം രൂപീകരിച്ചത് വഴി രാജ്യത്ത് പുതിയൊരു സംസ്കാരം വളര്‍ത്താന്‍ അദ്ദേഹത്തിനായി . ആരെയും നിര്‍ബന്ധിച്ച് സഖ്യകക്ഷിയാക്കുവാനില്ല . വിശ്വാസമാണ് എന്‍.ഡി.എയുടെ അടിസ്ഥാനമെന്നും തമിഴ്നാട്ടിലെ പ്രവര്‍ത്തകരുമായിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ നരേന്ദ്രമോദി പറഞ്ഞു .
തമിഴ്നാട്ടില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് . സഖ്യമായി മത്സരിച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ .
Discussion about this post