ഫേസ്ബുക്ക് വഴിയുള്ള വ്യാജവാര്‍ത്താ പ്രചാരകരില്‍ മുന്പില് പ്രായമേറിയവരെന്നു പഠനം . പ്രായമായവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ , ചിത്രങ്ങള്‍ എന്നിവ പ്രചരിപ്പിക്കാനുള്ള സാധ്യത യുവാക്കളായവരേക്കാള് കൂടുതലാണ് എന്നതാണ് പഠനത്തില്‍ ചൂണ്ടികാണിക്കപ്പെടുന്നത് .
ഇന്റര്‍നെറ്റ് ലോകത്ത് 55-65 നും ഇടയില്‍ നിന്നും വൈകി വരുന്നവരില്‍ ഇത്തരം പ്രവണത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു . ഇത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ മനസിലാക്കാനുള്ള ഡിജിറ്റല്‍ മാദ്ധ്യമ സാക്ഷരത ആര്‍ജ്ജിക്കാന്‍ കഴിയാത്തതാണ് ഇത്തരമൊരു പ്രവണതയ്ക്ക് കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു .
വ്യാജവാര്‍ത്തകള്‍ പ്രചരിക്കപ്പെടുന്ന സൈറ്റുകളില്‍ നിന്നും 18 – 19 നും മദ്ധ്യേ പ്രായമുള്ളവരേക്കാള്‍ കൂടുതലായി 65 ന് മുകളില്‍ ഉള്ളവര്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് . ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെയും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഇത്തരമൊരു പഠനം നടത്തിയത് . ഇതിനായി ഇവര്‍ 1750 യോളം ഫേസ്ബുക്ക് പ്രൊഫൈല്‍ നിരീക്ഷിക്കുകയും അവരുടെ ഷെയറിംഗ് ഹിസ്റ്ററി പരിശോധിച്ചുമാണ് ഇത്തരമൊരു പഠനം അവര്‍ നടത്തിയത് .
Discussion about this post