ത്രിപുരയിലെ മാധവ് ബാരി പ്രദേശത്ത് പ്രതിഷേധക്കാരും പോലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൗരത്വ ബില്ലിനെ എതിര്‍ത്ത് കൊണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 11 മണിക്കൂറ് നേരത്തേക്ക് നടത്തിയ ബന്ദിനിടെയാണ് പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ ഏകദേശം 23 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മാധവ് ബാരി പ്രദേശത്തും ദശാരംബരി പ്രദേശത്തും പോലീസ് നടത്തിയ റെയ്ഡില്‍ നിന്നും നാടന്‍ തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയിരുന്നുവെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പ്രാണ്കൃഷ്ണ ദാസ് പറഞ്ഞു. നിലവില്‍ സ്ഥിതി നിയന്ത്രണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയ്ക്ക് വേണ്ടി കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ വെടിയേറ്റ ചിലരുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് നാടന്‍ തോക്കിലുപയോഗിക്കുന്ന വെടിയുണ്ടയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ആയുധങ്ങളുമായി വന്ന പ്രതിഷേധക്കാരാണ് ആദ്യം പോലീസിന് നേരെ വെടിയുതിര്‍ത്തതെന്ന് വെസ്റ്റ് ത്രിപുര എസ്.പി അജിത് പ്രതാപ് സിംഗ് പറയുന്നു.
ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മിന്റെ നേതാക്കന്മാരാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. മുന്‍ ഗതാഗത വകുപ്പ് മന്ത്രി മണിക് ദേയ് പ്രാദേശിക തലത്തില്‍ കലാപം സൃഷ്ടിക്കാന്‍ സി.പി.എം ശ്രമിച്ചുവെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബി.ജെ.പിയുടെ ആരോപണത്തെ സി.പി.എം തള്ളി .
Discussion about this post