തമിഴ് സിനിമാ മേഖലയില്‍ പൈറസി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പൊങ്കലിനോടനുബന്ധിച്ച് രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ റിലീസായി മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ ലഭ്യമായി. ഇവയുടെ വ്യാജ പതിപ്പ് പുറത്ത് വിട്ടിരിക്കുന്നത് തമിഴ്റോക്കേഴ്സ് എന്ന വെബ്സൈറ്റാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ‘പേട്ട’യും അജിത്തിന്റെ ‘വിശ്വാസ’വുമാണ് പൈറസിക്കിരയായത്.
പൈറസിയുമായി ബന്ധമുള്ള വെബ്സൈറ്റുകളെ നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തമിഴ്റോക്കേഴ്സ് ബ്ലോക്ക് ചെയ്യാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ ചിത്രമായ ‘എന്‍.ടി.ആര് കഥാനായകുഡു’വും തമിഴ്റോക്കേഴ്സ് ഓണ്‍ലൈനില്‍ ഇട്ടിരുന്നു. തമിഴ്റോക്കേഴ്സിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും സഹായം ലഭിക്കുന്നുവെന്നും പറയപ്പെടുന്നു.
ഇതിന് മുന്‍പ് രജനിയുടെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായ ‘2.0’യും തമിഴ്റോക്കേഴ്സ് തന്നെ പുറത്ത് വിട്ടിരുന്നു.
Discussion about this post