രണ്ട് ദിവസം നടന്ന ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ എസ്.ബി.ഐ ട്രഷറി ശാഖ അടിച്ച് തകര്‍ത്ത കേസില്‍ എന്‍.ജി.ഒ യൂണിയന് നേതാവ് സുരേഷ് ബാബുവിന് പങ്കെുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ സുരേഷ് ബാബുവുണ്ടെന്ന് പോലീസ് പറഞ്ഞു.
എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാനകമ്മിറ്റി അംഗമാണ് സുരേഷ് ബാബു. ഇതിന് മുന്‍പ് രണ്ട് എന്‍.ജി.ഒ യൂണിയന് അംഗങ്ങളായ അശോകനെയും ഹരിലാലിനെയും പോലീസ് അറസ്റ്റ് ചെയ്തിുന്നു. ഇവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് തള്ളിയിരുന്നു.
മുന്‍പ് എസ്.ബി.ഐ ശാഖയിലേക്ക് ഒന്‍പത് പേര് കടന്ന് ചെന്നുവെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ആകെ അറസ്റ്റിലായത് രണ്ട് പേരായിരുന്നു.
Discussion about this post