135 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ കുറ്റപത്രം റദ്ദായതിനെത്തുടര്‍ന്ന് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. കേരളാ പോലീസിന്റെ അനാസ്ഥ മൂലമാണ് കുറ്റപത്രം റദ്ദായത്. കേസെടുത്ത പോലീസുദ്യോഗസ്ഥന് തന്നെ കുറ്റപത്രം തയ്യാറാക്കരുതെന്ന് സുപ്രീം കോടതി വിധി ലംഘിച്ചതിനെത്തുടര്‍ന്നാണ് കുറ്റപത്രം കോടതി റദ്ദാക്കിയത്.
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് വളപ്പില്‍ നിന്നും 135 കിലോ കഞ്ചാവുമായി മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസായിരുന്നു ഏപ്രില്‍ 2018ല്‍ പിടികൂടിയത്. ആന്ധ്രയില്‍ നിന്നും തമിഴ്നാട് വഴി കഞ്ചാവെത്തിച്ച മൂന്ന കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്.
24 വര്‍ഷം വരെ ശിക്ഷ കിട്ടാവും കേസിലെ പ്രതികളാണ് പോലീസിന്റെ അനാസ്ഥ മൂലം പുറത്തിറങ്ങിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് പോലീസ് സി.ഐ തന്നെയായിരുന്നു കേസന്വേഷിച്ചതും കുറ്റപത്രം തയ്യാറാക്കിയതും. കേസെടുത്ത ഉദ്യോഗസ്ഥനെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണം കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഈ വ്യവസ്ഥ പാലിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. അതിന് ശേഷം കോടതി അവരെ വിട്ടയയ്ക്കുകയായിരുന്നു. ഗുണ്ടാനിയമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായിരുന്നു ഇവര്‍.
അതേസമയം കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ ലൈക്കുകളുടെ എണ്ണം നോക്കുന്ന തിരക്കിലാണെന്ന് ചിലര്‍ സംഭവത്തെപ്പറ്റി കളിയാക്കുന്നു.
Discussion about this post