ഐ.എസ് ഭീകര സംഘടനകളുണ്ടെന്ന സംശയത്തിന്മേല് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഉത്തര്‍ പ്രദേശിലും പഞ്ചാബിലും റെയ്ഡ് നടത്തി.
ഇതിന് മുന്‍പ് ഡിസംബര്‍ 26ന് എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ ഐ.എസുമായി ബന്ധമുള്ള പത്ത് പേരായിരുന്നു അറസ്റ്റിലായത്. ഹര്‍കത് ഉള് ഹര്‍ബ് ഇ ഇസ്ലാം എന്ന് പേരുള്ള സംഘത്തിലെ അംഗങ്ങള്‍ ചാവേറാക്രമണവും സ്ഫോടനവും പദ്ധതിയിട്ടിരുന്നുവെന്ന് എന്‍.ഐ.എ പറയുന്നു. ഡല്‍ഹിയിലെയും വടക്കേന്ത്യയിലെയും രാഷ്ട്രീയക്കാരെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഇവരുടെ നീക്കമെന്നും എന്‍.ഐ.എ പറയുന്നു.
ഡല്‍ഹിയിലെയും ഉത്തര്‍ പ്രദേശിലെയും ആറ് സ്ഥലങ്ങളില്‍ നടന്ന റെയ്ഡിന് ശേഷമായിരുന്നു ഇവര്‍ അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും പ്രദേശികമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകളും ചാവേറുകള്‍ ഉപയോഗിക്കുന്ന കവചവും ടൈം ബോംബിന് വേണ്ടിയുള്ള ക്ലോക്കുകളും കണ്ടെത്തിയിരുന്നു.
Discussion about this post