ചൈനയിലെ ഒരു കമ്പനിയില്‍ വാര്‍ഷിക ലക്ഷ്യം കൈവരിക്കാതിരുന്ന സ്ത്രീ ജീവനക്കാര്‍ക്ക് വേണ്ടി പ്രാകൃതമായ ശിക്ഷാ നടപടികളാണ് കമ്പനി അധികൃതര്‍ നടപ്പിലാക്കിയത്. ഇവരെ പൊതുറോഡിലൂടെ മുട്ടിലിഴയിപ്പിക്കുകയാണുണ്ടായത്. സൗന്ദ്യര വര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന ഒരു ചൈനീസ് കമ്പനിയാണ് ഏവരെയും ഞെട്ടിക്കുന്ന ഈ പ്രവൃത്തി ചെയ്തത്.
ചൈനിയലെ ടെംഗ്‌സു നഗരമധ്യത്തിലായിരുന്നു ജീവനക്കാര്‍ക്ക് ശിക്ഷ നടപ്പിലാക്കിയത്. നാട്ടുകാരും അമ്പരപ്പോടെയാണ് ഈ കാഴ്ച കണ്ട് നിന്നത്. ജീവനക്കാര്‍ ഇഴയുന്നതിന് മേല്‍നോട്ടം വഹിച്ചുകൊണ്ട് കമ്പനിയിലെ ഒരു പുരുഷ ഉദ്യോഗസ്ഥന്‍ മുന്നില്‍ ഫ്‌ളാഗ് പിടിച്ച് നടക്കുന്നുണ്ടായിരുന്നു.
അതേസമയം ഈ നടപടി നടന്നുകൊണ്ടിരിക്കെ പോലീസ് ഇതില്‍ ഇടപെട്ടുകൊണ്ട് ശിക്ഷ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് തന്നെ ശിക്ഷാ നടപടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതിന് മുന്‍പും ചൈനിയലെ ചില കമ്പനികള്‍ പ്രാകൃതമായ ശിക്ഷാ നടപടികള്‍ നടത്തി വരുന്നുണ്ടായിരുന്നു. വാര്‍ഷിക സെയില്‍സ് ലക്ഷ്യം കൈവരിക്കാത്തതിനാല്‍ ജീവനക്കാരുടെ മുഖത്ത് അടിക്കുന്ന ശിക്ഷയും ജീവനക്കാരോട് സ്വയം മുഖത്തടിക്കാന്‍ പറയുന്ന ശിക്ഷയും ചൈനയില്‍ ചില കമ്പനികള്‍ നടപ്പാക്കിയിരുന്നു.
Discussion about this post