ഒടിയന്മാരെപ്പറ്റിയുള്ള ഡോക്യുമെന്ററി പുറത്തിറങ്ങാന്‍ പോകുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം തന്നെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായെത്തിയ ‘ഒടിയനി’ല്‍ അദ്ദേഹം ഒരു ഒടിയന്റെ കഥാപാത്രത്തെയാണ് കാണിച്ചിരിക്കുന്നത്.
‘ഇരവിലും പകലിലും ഒടിയന്’ എന്നാണ് ഡോക്യുമെന്ററിക്ക് പേരിട്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവാണ്. ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ടി അരുണ്‍കുമാറാണ്. ‘ ആ മിത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു മിത്ത് ആധുനികവല്‍ക്കരണത്തിലൂടെ ആ മിത്ത് തുടച്ചനീക്കപ്പെട്ടു. ഒടിയന്റെ മിത്ത് ഇവിടെ വീണ്ടും അനാവരണം ചെയ്യുകയാണ്,’ ഇങ്ങനെയാണ് ചിത്രത്തെപ്പറ്റി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്ന വിവരണം.
‘ഒടിയന്’ ഇതിനോടകം നൂറ് കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നുറ് കോടി രൂപ വാരിക്കൂട്ടുന്ന ചിത്രമാണ് ‘ഒടിയന്’. 30 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം നൂറ് കോടി നേടിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
https://www.facebook.com/ActorMohanlal/photos/a.367995736589462/2060169850705367/?type=3&theater
Discussion about this post