മുംബൈയില്‍ തുടങ്ങിയിരിക്കുന്ന ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സിനിമ എന്ന മാധ്യമത്തിലൂടെ ജനങ്ങള്‍ ചിന്തിക്കുന്ന രീതിയെ തന്നെ മാറ്റിമറിക്കാന്‍ സാധിക്കുമെന്നും അത് കൊണ്ട് തന്നെ സാമൂഹ്യപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സിനിമയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെയും വിവിധ സംസ്കാരങ്ങളുള്ളവരെയും ഒന്നാക്കാന്‍ സിനിമയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാ വ്യവസായത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും സിനിമയ്ക്ക് വേണ്ടി ഒരു സര്‍വ്വകലാശാല തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ കങ്കണാ റാവത്ത്, മനോജ് കുമാര്‍, ആമീര്‍ ഖാന്, രോഹിത് ഷെട്ടി, കരണ്‍ ജോഹര്‍, എന്നിവര്‍ പങ്കെടുത്തു.
We have several talented youngsters and we also have so many talented film personalities who can mentor these youth.
Channelising this talent through such universities can be extremely beneficial. https://t.co/o8kxe5wLdw
— Narendra Modi (@narendramodi) January 20, 2019
#WATCH: PM Modi asks "How's the josh?" at the inauguration of National Museum of Indian Cinema in Mumbai. pic.twitter.com/KgcqJoKtYp
— ANI (@ANI) January 19, 2019
Discussion about this post