പടിഞ്ഞാറന്‍ പസഫിക്കില്‍ ആരുമധികം കേട്ട് പരിചയമില്ലാത്ത ഗുവാം ദേശീയ ടീമിനോടു തോറ്റ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ലോകകപ്പ് യോഗ്യത മത്സരത്തില്‍ നാണം കെട്ടു. ഒന്നരലക്ഷം ആളുകള്‍ മാത്രം താമസിക്കുന്ന ലോക ഫുട്ബോളിലോ നൂറ്റി എഴുപത്തിനാലാം റാങ്കുള്ള ഗുവാം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടീം ഇന്ത്യയെ നിലംപരിശാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവില്‍ ഒമാനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനെത്തിയ ഇന്ത്യയക്ക് വലിയ പ്രഹരമായി ഗുവാമിനോടേറ്റ പരാജയം. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലാണ് ഇന്ത്യയുടെ ആശ്വാസഗോള്‍ പിറന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഗോള്‍ കണ്ടെത്തിയത്.
. 35ാം മിനിറ്റില്‍ മക്ഡോണാള്‍ഡും 64ാം മിനറ്റില്‍ നിക്ക്ലയുമാണ് ഗുവാമിന്റെ ഗോളുകള്‍ നേടിയത്. ലോക റാങ്കിംഗില്‍ 141ാം സ്ഥാനത്തായിരുന്നു കളി തുടങ്ങുമ്പോള്‍ ഇന്ത്യ. യോഗ്യതാ റൗണ്ടില്‍ മൂന്നാം റൗണ്ടിലെത്താനുള്ള ശ്രമത്തില്‍ തുര്‍ക്കുമെനിസ്ഥാന്‍, ഇറാന് എന്നീ ടീമുകളോട് കൂടി ഇന്ത്യയ്ക്ക് കളി ബാക്കിയുണ്ട
ഇന്ത്യയെ തോല്പിച്ച ഗുവാം ടീമുകാര് അങ്ങനെ ഇന്ത്യയ്ക്കും പരിചിതരായി
ശാന്ത സമുദ്രത്തിനു നടുക്ക് ചെറിയ തുരുത്തുപോലുള്ള രാജ്യമാണ് ഗുവാം. ഈര്‍പ്പമുള്ള അന്തരീക്ഷമാണ്. താപനില 31 ഡിഗ്രിയോടടുത്തു വരും. മഴ പൊടുന്നനെ പെയ്ത് പൊടുന്നനെ അപ്രത്യക്ഷമാകുന്ന രസികന്‍ കാലാവസ്ഥ. .ആകെയുള്ളത് ഒന്നര ലക്ഷം ജനങ്ങളാണ്.ഇതില്‍ ഏതാണ്ട് 50 ഇന്ത്യന്‍ കുടുംബങ്ങളാണ് ഇവിടെ. ഇന്ത്യയുടെ മത്സരം കാണാന്‍ നിരവധി പേര് മൈതാനത്ത് എത്തിയിരുന്നു.
ലോകകപ്പ് യോഗ്യത മത്സരത്തില്‍ രണ്ടാമത്തെ വിജയമാണ് ഗുവാമിന്റേത്. നേരത്തെ തുര്‍ക്ക്മെനിസ്ഥാനെ തോല്പിച്ചു മൂന്നു പോയിന്റ് ഇവര്‍ നേടിക്കഴിഞ്ഞു.
Discussion about this post