പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്നു ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘മണികര്‍ണിക’യ്ക്ക് മികച്ച പ്രതികരണം. എല്ലാ തലത്തിലും ചിത്രം മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മണികര്മ്മികയായി കങ്കണാ റാവത്ത് തിളങ്ങി എന്നും ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നു.
കങ്കണയുടെ പ്രകടനം കഥാപാത്രത്തിന് പുതുജീവന്‍ നല്‍കിയെന്ന് ആണ് നിരൂപകരുടെ അഭിപ്രായവും. ഝാന്‍സി റാണിയെന്ന ദേശസ്നേഹം നിറഞ്ഞ കഥാപാത്രത്തെ വളരെയധികം ഊര്‍ജ്ജത്തോടെയാണ് കങ്കണ ഏറ്റെടുക്കുന്നത്. ചരിത്രത്തില്‍ നിന്നും ചില മാറ്റങ്ങള്‍ കഥയിലുണ്ടെന്ന് നിരൂപകര്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ ചിലയിടങ്ങളില്‍ പാളിയെന്ന വിമര്‍ശനം ഉയരുന്നുവെങ്കിലും അത് പക്ഷേ ചിത്രത്തിന്റെ പൊതുവായ നിലവാരത്തെ ബാധിക്കില്ലെന്നാണ് അഭിമതം. കങ്കണാ റാവത്തിന്റെ പ്രകടനം ചിത്രത്തെ മനോഹരമാക്കി തീര്‍ക്കുന്നുവെന്നും നിരൂപകര്‍ അഭിപ്രായപ്പെട്ടു.
മനോഹരമായ ചിത്ര സന്നിവേശവും, പശ്ചാത്തല സംഗീകവും സിനിമയുടെ ഹൈലൈറ്റാണ്. ദേശീയത ഉണര്‍ത്തുന്നതിലും ആവേശം കൊള്ളിക്കുന്നതിലും സിനിമ വിജയിച്ചുവെന്നും പ്രേക്ഷകര്‍ പറയുന്നു. ഉറി ദി സര്‍ജിക്കല്‍ സ്ട്രൈകിന് പിന്നാലെ മണികര്‍ണികയും ബോക്സ് ഓഫിസ് കീഴടക്കുമെന്നാണ് തുടക്കത്തിലെ ഉള്ള വിലയിരുത്തല്‍.
ചിത്രത്തിന്റെ സഹ സംവിധായിക കൂടിയാണ് കങ്കണ. രാധാ കൃഷ്ണ ജഗര്ലാമുഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലും കങ്കണ കഴിവ് തെളിയിച്ചു. ചിത്രത്തില്‍ കാണിക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ സംഭാഷണങ്ങളാണ് പ്രസൂണ്‍ ജോഷി എഴുതിയിട്ടുള്ളത്. ഇതിന് മാറ്റ് കൂട്ടാന്‍ ശങ്കര്‍എഹ്സാന്‍ലോയ് കൂട്ടുകെട്ടിന്റെ സംഗീതവും സഹായകരമായി.
ചിത്രത്തില്‍ കങ്കണാ റാവത്തിന് പുറമെ അതുല്‍ കുല്‍ക്കര്‍ണി, ജിഷു സെന്‍ഗുപ്ത, സുരേഷ് ഒബറോയ്, തുടങ്ങിയവരും അണിനിരക്കുന്നു. 125 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
Discussion about this post